പെരുവണ്ണാമൂഴി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ താഴത്തുവയൽ നീർപ്പാലത്തിലെ ചോർച്ച കാരണം മലയോര ഹൈവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കിട്ടപാറ-പെരുവണ്ണാമൂഴി റീച്ചിന്റെ ഭാഗമാണിത്. മഴക്കാലത്ത് പുഴ വെള്ളവും വേനൽക്കാലത്ത് കനാൽ ജലവും മുമ്പേ റോഡിലെത്തിയിരുന്നു.
കനാലിന്റെ മേൽ ഭാഗത്തെ ഒരുവശം വഴിയാണ് ഹൈവേയുടെ ആദ്യ അലൈൻമെന്റ്. ചിലരുടെ ഇടപെടൽ കാരണം നീർപ്പാലത്തിന്റെ അടിയിലൂടെ അലൈൻമെന്റ് മാറ്റുകയായിരുന്നു.
കാലപ്പഴക്കം കാരണം നീർപ്പാലം മൊത്തം ചോരുകയാണ്. അപകടം പതിയിരിക്കുന്ന ഭാഗത്തുകൂടിയാണ് വാഹനങ്ങളും ആളുകളും ഇപ്പോൾ സഞ്ചരിക്കുന്നത്.ചോരുന്ന കനാൽ നന്നാക്കൽ എളുപ്പം സാധ്യമാകുന്ന കാര്യവുമല്ല. റോഡും തകരാൻ സാധ്യതയുണ്ട്.